മുംബൈ: വായ്പ്പാ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ പെയിന്റിംഗുകള്‍ ലേലത്തിൽ.മോദിയുടെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ് പിടിച്ചെടുത്ത എണ്ണ ഛായാചിത്രങ്ങളാണ് 50 കോടി രൂപയ്ക്ക് ലേലം വെക്കുന്നത്. മോദിയുടെ വീട്ടില്‍നിന്നു ലഭിച്ച 68 പെയിന്റിംഗുകൾ ഇന്നാണ് ചിത്രങ്ങൾ ലേലത്തിൽ വെക്കുന്നത്.
മുംബൈയിലാണു ലേലം നടക്കുന്നത്. രാജാ രവിവര്‍മ, വി.എസ്. ഗെയ്തൊണ്ഡെ തുടങ്ങിയ കലാകാരന്മാരുടെ പെയിന്റിംഗുകളും ലേലത്തില്‍ ഉള്‍പ്പെടുന്നു. ആദായനികുതി വകുപ്പ് പെയിന്റിംഗുകള്‍ ലേലം ചെയ്യുന്നത് ആദ്യത്തെ സംഭവമാണെന്ന് ലേല രംഗത്തെ വിദഗ്ധര്‍ പറയുന്നു. സാധാരണയായി വസ്തുക്കള്‍, സ്വര്‍ണം, ലക്ഷ്വറി സാധനങ്ങള്‍ എന്നിവയാണ് ലേലം ചെയ്യുന്നത്. മോദി വാങ്ങിക്കൂട്ടിയതാണ് ചിത്രങ്ങൾ . ഇതിനെല്ലാം കൂടി മുപ്പതു മുതല്‍ അന്‍പതു കോടി രൂപ വരെ ലഭിക്കുമെന്നാണ് ആദായനികുതി വകുപ്പ് കണക്കുകൂട്ടുന്നത്.
കോടതിയുടെ നിർദ്ദേശപ്രകാരമാണ് പെയിന്റിംഗുകള്‍ ലേലം ചെയ്യുന്നത്. ലേലത്തിനെതിരേ മോദിയുടെ അഭിഭാഷകന് കോടതിയെ സമീപിച്ചെങ്കിലും കേസ് ബുധനാഴ്ച മാത്രമാണു പരിഗണിക്കുക.
Post Your Comments