ജൂപ്പിറ്റര്‍ ഐഒ 3യാണ് പുകവലിക്കാരുടെ സ്മാര്‍ട്ട്ഫോണ്‍ എന്ന് അറിയപ്പെടുന്നത്. പുകവലിക്കാര്‍ക്കായി പ്രത്യേകം നിര്‍മിച്ചഫോണാണിതെന്ന് നിര്‍മാതാവായ ഹെര്‍ബര്‍ട്ട് ഗില്‍ബര്‍ട്ട് അവകാശപ്പെടുന്നു.ഇലക്ട്രോണിക് സിഗരറ്റാണ് ഫോണില്‍ പുകവലി സാധ്യമാക്കുന്നത്. വേപോകാഡ് എന്ന അമേരിക്കന്‍ ഹൈടെക് കമ്പനിയാണ് ഫോണിലെ ഇലക്ട്രോണിക് സിഗരറ്റ് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്.
രണ്ടു ബാറ്ററികള്‍ ഉള്ള ഈ ഫോണില്‍ ആദ്യത്തെ ബാറ്ററി ചാര്‍ജ് ചെയ്യാനും രണ്ടാമത്തെ ബാറ്ററി പുകവലിക്കാനുപയോഗിക്കുന്ന ദ്രാവകത്തെ പുകയാക്കി മാറ്റാനും ഉപയോഗിക്കുന്നു.പുകവലിയില്‍ നിന്നു രക്ഷപെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫോണ്‍ സഹായമൊരുക്കും.
ഫോണിലുള്ള പ്രത്യേക ആപ്ലിക്കേഷനാണ് ഇതിനു സഹായിക്കുന്നത്. ആപ് ഉപയോഗിച്ച് പുകയ്ക്കാനുപയോഗിക്കുന്ന ദ്രാവകം അളവു കുറച്ച് കൂടുതല്‍ തവണ വലിക്കുന്ന രീതിയില്‍ ക്രമപ്പെടുത്താ ന്‍ സാധിക്കും. മറ്റ് ഇലക്ട്രോണിക് സിഗരറ്റുകളേപ്പോലെതന്നെ ഇതിലും പല രുചികളിലുള്ള ലിക്വിഡ് ഉപയോഗിക്കുവാന്‍ സാധിക്കും. കോഫി, പീച്ച്,മിന്റ് തുടങ്ങിയ ഫ്‌ളേവറുകളിലുള്ള ദ്രാവകമാണ് നിലവില്‍ ഇതില്‍ ഉപയോഗിക്കുന്നത്.
Post Your Comments