Nattuvartha

മംഗളാദേവിയിൽ കണ്ണകിയെ കാണാന്‍ ആയിരങ്ങളെത്തി

തൊടുപുഴ: ചിത്രപൗർണ്ണമി മഹോത്സവത്തിൽ പങ്കെടുക്കാനായി പതിനായിരക്കണക്കിന്‌ ഭക്തർ മംഗളാദേവി ക്ഷേത്രത്തിലെത്തി. കണ്ണകി ചരിത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം നിലനിൽക്കുന്ന വനമധ്യത്തിലെ പുരാതന ക്ഷേത്രമാണ്‌ മംഗളാദേവി.
ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങൾ സംയുക്തമായിട്ടാണ്‌ ഉത്സവത്തിനുവേണ്ട ക്രമീകരണങ്ങൾ നടത്തിയത്‌. തമിഴ്‌—കേരള രീതിയിലുള്ള ആചാരങ്ങളിലാണ്‌ പൂജകൾ നടന്നത്‌. ഇന്നലെ രാവിലെ 5 മണി മുതൽ ഭക്തർ ക്ഷേത്രത്തിലേക്ക്‌ പ്രവേശിച്ചു തുടങ്ങി. കുമളിയിൽ നിന്ന്‌ മംഗളാദേവിയിലേക്ക്‌ ട്രിപ്പ്‌ ജീപ്പ്പുകൾ സർവ്വീസ്‌ നടത്തി. തമിഴ്‌നാട്ടിൽ നിന്നും കുമളിയിൽ നിന്നും ഭക്തർ കാൽനടയായും ക്ഷേത്രത്തിലേക്ക്‌ എത്തുന്നുണ്ടായിരുന്നു. എഡി.എം കെ എം നാരായണൻ നായരാണ്‌ വിവിധ വകുപ്പുകളുടെ ഏകോപനത്തിന്‌ നേതൃത്വം നൽകിയത്‌. തികച്ചും പരിസ്ഥിതി സൗഹൃദപരമായാണ്‌ ഉത്സവാഘോഷത്തിന്‌ ഭക്തർ എത്തിയത്‌.
വനം വകുപ്പ,ആരോഗ്യ വകുപ്പ്‌, ഫയർ ആന്റ്‌ റസ്ക്യൂ, വാട്ടർ അ

തോറിറ്റി, റവന്യൂ, ശുചിത്വ മിഷൻ തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ്‌ സൗകര്യങ്ങൾ ഒരുക്കിയത്‌. ആരോഗ്യ വകുപ്പ്‌ അധികൃതരുടെ നേതൃത്വത്തിൽ നാല്‌ സ്ഥലങ്ങളിൽ താൽക്കാലിക ഡിസ്പൻസറികളും അത്യാവശ്യ മരുന്നുകളും ആംബുലൻസ്‌ സൗകര്യവും ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button