Gulf

സേവനം മാതൃകയാക്കിയ ദുബായ് പോലീസിന്‍റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി

ദുബായ് :ഗതാഗതനിയമം ലംഘിക്കുന്നവരെ പൊതുജനപിന്തുണയോടെ പിടികൂടാൻ ദുബായ് പൊലീസ് ആവിഷ്കരിച്ച പദ്ധതിക്കു മികച്ച പ്രതികരണം. നിയമം ലഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് ഗതാഗത വകുപ്പിന്‍റെ വെബ്‌സൈറ്റില്‍ നല്‍കിയാണ്‌ ജനങ്ങളും റോഡ്‌ സുരക്ഷയില്‍ പങ്കാളികളാകുന്നത്.റോഡ് ക്യാമറകളുടെ കണ്ണിൽ പെടാൻ സാധ്യതയില്ലാത്ത ഒട്ടേറെ നിയമലംഘനങ്ങൾ ജനങ്ങൾ കൈമാറിയതായി ഗതാഗതവകുപ്പ് അഡ്മിനിസ്ട്രേഷൻ ആക്ടിങ് ഡയറക്ടർ കേണൽ ജമാൽ അൽബന്നായ് പറഞ്ഞു. ലഭിക്കുന്ന വിവരങ്ങൾ സത്യസന്ധമാണെന്ന് ഉറപ്പാക്കിയ ശേഷമാണു നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നിയമലംഘനങ്ങൾ കണ്ണിൽ പെട്ടാൽ രണ്ടുമണിക്കൂറിനകം ഗതാഗത വകുപ്പിന്‍റെ വെബ്‌സൈറ്റിൽ പരാതി നല്‍കി ചിതങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്.ഇക്കൊല്ലം ഇതുവരെ 11,183 പരാതികളാണു പൊതുജനങ്ങളിൽനിന്നു ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button