ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കണമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ആഭ്യന്തരമന്ത്രാലയം നല്‍കിയ ഹരജിയാണ് സുപ്രിം കോടതി തള്ളിയത്. പ്രതികളെ വിട്ടയക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത് ആദ്യമായല്ല ജയലളിതാ സര്‍ക്കാര്‍ ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2014 ഫെബ്രുവരിയിലാണ് തമിഴ്നാട് സര്‍ക്കാര്‍ ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ ആയുധനിയമം ഉള്‍പ്പെടെ ചുമത്തപ്പെട്ട കേസില്‍ നിയമവ്യവസ്ഥയിലെ ശിക്ഷ പ്രതികള്‍ അനുഭവിച്ചു എന്നു വാദിച്ചാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രതികളെ വിട്ടയയ്ക്കാന്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. ദയാഹര്‍ജി നടപ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി നേരത്തെ സുപ്രിം കോടതി ശിക്ഷ ഇളവ് ചെയ്തിരുന്നു.
വി. ശ്രീഹരന്‍, എ.ജി പേരറിവാളന്‍, ടി. സുധേന്ദ്രരാജ, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികള്‍.
Post Your Comments