Gulf

കമ്പനി പൂട്ടിഉടമ മുങ്ങി,തൊഴിലാളികള്‍ ദുരിതത്തില്‍

കുവൈറ്റില്‍ കമ്പനി പൂട്ടി ഉടമ മുങ്ങിയതിനെത്തുടര്‍ന്ന് ഏഴു മാസമായി ശമ്പളം പോലുമില്ലാതെ തൊഴിലാളികള്‍ ദുരിതത്തിലായി.

ഫാഹെലില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ തമിഴ്നാട്ടുകാരന്‍ ഉടമസ്ഥനെ മാസങ്ങളായി കാണാനില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു.
ഇന്ത്യ,പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍.

കുവൈറ്റ് മിനിസ്ട്രി കേസെടുത്ത് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതിനാല്‍ ഈ ജീവനക്കാരുടെ വിസയും പാസ്പോര്‍ട്ടും തിരികെ ലഭ്യമായിട്ടില്ല.ഇവര്‍ക്ക് കമ്പനി മാറാനും നാട്ടിലേയ്ക്ക് മടങ്ങാനും നിയമതടസ്സങ്ങളുണ്ട്. നിലവില്‍ തൊഴിലാളികളുടെ താമസവും ഭക്ഷണവും കമ്പനിയാണ് നല്‍കുന്നത്.എന്നാല്‍ വന്‍തുക കുടിശിഖയുള്ളതിനാല്‍ ഇനി ഭക്ഷണം നല്‍കില്ലെന്ന് കേറ്ററിംഗ് കമ്പനിയും പറഞ്ഞതോടെ ഇവര്‍ ദുരിതത്തിലായി.പിരിഞ്ഞുപോയ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള വകയിലും കമ്പനിയ്ക്ക് നല്ലൊരു ബാധ്യതയുണ്ട്.

നന്മ കുവൈറ്റ് മലയാളി അസോസിയേഷനാണ് ഈ തൊഴിലാളികളുടെ ദുരിതാവസ്ഥ പുറത്ത് കൊണ്ട് വന്നത്.സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സഹായം ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button