ചെന്നൈ: മൂന്നാം ലിംഗക്കാര്‍ക്കെതിരെ പരാമര്‍ശം നടത്തിയ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു വിവാദത്തില്‍. നേരിട്ട് എം.പിയോ എം.എല്‍.എയോ ആകുന്നതിന് മുമ്പ് സ്വന്തമായി ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കാനാണ് മുന്നാം ലിംഗക്കാര്‍ ശ്രമിക്കേണ്ടതെന്നായിരുന്നു ഖുശ്ബുവിന്റെ പ്രസ്താവന.
സംഭവത്തില്‍ മുന്നാം ലിംഗ വിഭാഗത്തില്‍ നിന്നുള്ള ഭാരതി കണ്ണമ്മ ഖുശ്ബുവിനെതിരെ പരാതി നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡറായ തന്നെ ലക്ഷ്യമിട്ടാണ് ഖുശ്ബുവിന്റെ പരാമര്‍ശമെന്നും ഇത് തന്നെയും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെയും വേദനിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഭാരതി പരാതി നല്‍കിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 499 പ്രകാരം അപകീര്‍ത്തികരമാണ് ഖുശ്ബുവിന്റെ പരാമര്‍ശമെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഭാരതി പരാതി നല്‍കിയിരിക്കുന്നത്. മധുര മജിസ്‌ട്രേറ്റ് കോടതി പരാതി ഏപ്രില്‍ 25ന് പരിഗണിക്കും.
Leave a Comment