IndiaNews

വ്യോമയാന നയത്തിലെ മാറ്റം മന്ത്രിസമിതിയുടെ പരിഗണനയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിമാന സര്‍വീസുകളുടെ ഭാവി നിശ്ചയിക്കുന്ന വ്യോമയാന നയത്തിന്റെ പരിഷ്കരിച്ച പതിപ്പ് മന്ത്രിതല സമിതിയുടെ പരിഗണനയ്ക്ക്. കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയായ എയര്‍ കേരളയുടെ വിദേശ സര്‍വീസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മന്ത്രിസമിതിയുടെ പരിഗണനയില്‍ എത്തും.

ഈ മാസം ഒന്നു മുതല്‍ നയം നടപ്പാക്കാന്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും വ്യവസ്ഥകളില്‍ ഉടലെടുത്ത തര്‍ക്കത്തെത്തുടര്‍ന്ന് തീരുമാനങ്ങള്‍ നീണ്ടുപോവുകയായിരുന്നു. ആഭ്യന്തര വിമാനക്കമ്പനികള്‍ വിദേശ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ സംബന്ധിച്ച തര്‍ക്കമാണു നയം നടപ്പാക്കുന്നതിനുള്ള മുഖ്യ തടസ്സം.

അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ള, 20 വിമാനങ്ങള്‍ സ്വന്തമായുള്ള കമ്പനികള്‍ക്കു മാത്രമേ വിദേശത്തേക്കു പറക്കാന്‍ അനുമതി നല്‍കൂവെന്നതാണു വ്യവസ്ഥ. എയര്‍ കേരളയുടെ വിദേശ സര്‍വീസ് സ്വപ്നം പൂവണിയണമെങ്കില്‍ ഈ വ്യവസ്ഥയില്‍ മാറ്റം അനിവാര്യമാണ്.വര്‍ഷങ്ങളായി വിദേശ സര്‍വീസ് നടത്തുന്ന കമ്പനികള്‍ വ്യവസ്ഥയ്ക്ക് അനുകൂലമാണ്. വിഷയം രമ്യമായി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളാവും മന്ത്രിതല സമിതി പരിശോധിക്കുക.

ആഭ്യന്തര വ്യോമയാന ശൃംഖല ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകളും വ്യോമയാന മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുക, വിമാന കമ്പനികള്‍ക്കു നികുതി ഇളവുകള്‍ അനുവദിക്കുക എന്നിവയും പരിഗണനയിലുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button