പഴയ നിയമത്തിലെ ആദ്യകാല പുസ്‌തകങ്ങളില്‍ ഏറെയും രചിക്കപ്പെട്ടത് ക്രിസ്‌തുവിന് മുന്‍പെന്ന് ഗവേഷകരുടെ കണ്ടെത്തല്‍.
പ്രധാന ഭാഗങ്ങളെല്ലാം തന്നെ ബി.സി ഏഴാം നൂറ്റാണ്ടിലാണ് എഴുതപ്പെട്ടതെന്നും പണ്ഡിതര്‍ വെളിപ്പെടുത്തുന്നു. ആറ് ലേഖകരാണ് ബൈബിള്‍ രചിച്ചതെന്നാണ് ആദരിലെ കോട്ടയില്‍ നിന്നും കണ്ടെടുത്ത 16 ശിലാലിഖിതങ്ങള്‍ പഠിച്ച ടി.എ.യു സംഘം പറയുന്നത്.
അതേസമയം, ബി.സി 587 ല്‍ യൂദാ രാജ്യവും ജറുസലേമും തകര്‍ക്കപ്പെടും മുന്‍പ് ഹീബ്രു ബൈബിളിന്റെ എത്രഭാഗങ്ങള്‍ എഴുതപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
യൂദാ രാജ്യത്തിന്റെ അന്ത്യകാലത്ത് അന്നാട്ടിലെ എല്ലാവരും തന്നെ അക്ഷരാഭ്യാസം ഉള്ളവരായിരുന്നുവെന്നും ബൈബിള്‍ പോലെയുള്ള ബൃഹത്തായ ഗ്രന്ഥം രചിക്കാനുള്ള അക്ഷരജ്‌ഞാനം അവര്‍ക്ക് ഉണ്ടായിരുന്നുവെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
Post Your Comments