ഇത് ഡോക്ടർ ജഗദീഷ് പിള്ള, വാരണാസിയിൽ ജനിച്ച ഒരു സാധാരണ മലയാളി കുടുംബത്തിലെ വ്യക്തി. അച്ഛൻ പരമേശ്വരൻ പിള്ള വർക്കല സ്വദേശി , ഉത്തർ പ്രദേശ് വൈദ്യുതി ബോര്ഡിലെ റിട്ടയേർഡ് സ്റ്റാഫ് , അമ്മ സരോജം.
പഠിത്തത്തിൽ വലിയ മുന്നിൽ അല്ലായിരുന്നു ഇദ്ദേഹം, എന്നാൽ എന്നും പുതിയ അറിവും പുതിയ കലകളും പുതിയ ചിന്താഗതികളും നേടുവാനുള്ള ഉത്സാഹം അദ്ധേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു . 100 ശതമാനം സാക്ഷരത ഉള്ള നമ്മളിൽ പലര്ക്കും ഇദ്ദേഹത്തെ അറിയില്ല എന്ന് പറയുന്നത് വേദനാജനകം ആണ് . മുറ്റത്തെ മുല്ലക്ക് മണം ഇല്ലാലോ അല്ലെ? എന്നാൽ കാശിയിലും ഡൽഹിയിലും ജഗദീഷ് ഒരു സൂപ്പർ സ്റ്റാർ തന്നെ ആണ്.
കാശിയിലെ ആദ്യത്തെ ഗിന്നസ് റെക്കോർഡ് ജേതാവ്.ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു അനിമേഷൻ ചിത്രം നിർമിക്കുക, അതിനെ ലോകം മുഴുവൻ അതെ സമയം റിലീസ് ചെയ്യുക! കേൾക്കുമ്പോൾ തന്നെ ദുര്ഖടം എന്ന് തോന്നുന്ന ഈ ദൗത്യം 2012 ഡിസംബറിൽ കനേഡിയൻ സ്വദേശിയുടെ റെക്കോർഡ് ആയ 6 മണിക്കൂർ വെറും 3 മണിക്കൂർ 34 മിനിറ്റ് 18 സെകണ്ടുകൾ കൊണ്ട് ജഗദീഷ് മറികടന്നു .
അവിടുന്ന് പിന്നെ ഉയര്ച്ചയുടെ നാളുകള ആയിരുന്നു.ഒട്ടനവധി കഴിവുകൾ ഉള്ള വ്യക്തി ആണ് ജഗദീഷ്. അദ്ദേഹം സ്വന്തം ജീവിത യാത്രകളെ വിവരിച്ചു എഴുതിയ “ദി മൊമെന്റ്സ് വെൻ ഐ മെറ്റ് ഗോഡ് ” എന്ന പുസ്തകം ഏറെ പ്രശംസ പിടിച്ചു പറ്റി.
മനുഷ്യ കടത്തിനെ ആസ്പദമാക്കി ഇദേഹം നിര്‍മ്മിച്ച ഷോര്ട്ട് ഫിലിം ഉത്തർ പ്രദേശ് അഭ്യന്തര മന്ത്രലയത്തിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്.ജെമ്മോലജി , വാസ്തു ശാസ്ത്രം,പെയിന്റിംഗ് , ഗാന രചന ,ഗാനാലാപനം , വേദ ജ്ഞാനം, ഭഗവത് ഗീത ഫിലോസഫർ, കൌണ്സില്ലിംഗ്, ഡോക്യുമെന്ററി നിർമാണം/സംവിധാനം അങ്ങനെ ഒട്ടനവധി മേഖലകളിൽ അഗ്രഗണ്യൻ ആണ് ഇദ്ദേഹം.ഒട്ടനവധി ജീവ കാരുണ്യ പ്രവര്തനങ്ങല്ക് ഇദേഹം പന്ഗാളി ആണ്. മാനവ സേവ മാധവ സേവ എന്ന തത്വത്തിൽ വിശ്വസിക്കുന്ന ഇദ്ദേഹം 24 മണിക്കൂറും.ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും അവക്ക് പരിഹാരം കണ്ടെത്താനും അദ്ധേഹത്തിനു എന്നും ഉത്സാഹം ആണ്.
നിരവധി പുരസ്കാരങ്ങൾ ഈ ചുരുങ്ങിയ സമയം കൊണ്ട് അദ്ധേഹത്തെ തേടി എത്തി .
കാശി രത്ന പുരസ്‌കാരം, ഭാരതീയ വികാസ് രത്ന അവാർഡ്,ഉദ്യോഗ് രത്ന അവാർഡ്,ഇന്ദിര ഗാന്ധി പ്രിയദർശിനി അവാർഡ്, മദർ തെരേസ എക്സലൻസ് അങ്ങനെ പോകുന്നു ആ അവാർഡ് നിര .
ഇദേഹം വീണ്ടും ഇവിടുത്തെ മാധ്യമങ്ങളിൽ ചര്ച്ച ആവുകയാണ്. ഇദേഹം അടുത്ത ചരിത്ര ദൗത്യം നിർവഹിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് . അടുത്ത 3 മാസങ്ങൾക്കുള്ളിൽ അദ്ദേഹം പുതിയ 3 ലോക റെക്കോർഡ് സ്വന്തമാക്കാൻ ഉള്ള പരിശ്രമം. ഒരു നഗരത്തെ അസ്പദമാകി 100 ഡോകുമെന്ററികൾ (വാരണാസി , ദി ഡിവൈൻ ക്യാപിറ്റൽ ഓഫ് ഏര്ത്) , ഏറ്റവും ദൈര്ഖ്യമുള്ള ഡോകുമെന്ററി, ഏറ്റവും കൂടുതൽ ഭാഷകളിൽ തര്ജമ ചെയ്യുന്ന ഡോകുമെന്ററി (സാരനാഥ് ) തുടങ്ങിയവ ആണ് അത്.
ഒട്ടനവധി പ്രധിസന്ധികളെ അതിജീവിചു വിജയിച്ച വ്യക്തി ആണ് ഇദേഹം. ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നവരോട് ഇദ്ദേഹത്തിന് പറയാൻ ഉള്ളത് “ജീവിതത്തിൽ തോൽവികൾ മാത്രം അല്ല, അതിന്റെ മറു വശത്ത് പ്രത്യാശയുടെയും വിജയത്തിന്റെയും ഒരു ലോകം ഉണ്ട്. പലരും തോൽവിയിൽ ജീവിതം ഒടുക്കുന്നവർ ആണ് എന്നാൽ വളരെ കുറച്ചു പേർ മാത്രമേ മറിച്ചു ആലോചിക്കു. ഈശ്വര വിശ്വാസം എന്നും ഗുണം ചെയ്യും ,പ്രത്യാശ കൈ വിടരുത് . സമയം തന്നെ ആണ് ഏറ്റവും വലിയ സമ്പത്ത് .അതിനെ യഥാവിധം ഉപയോഗിച്ചാൽ ജീവിത വിജയം ഉറപ്പ്.എന്നും എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുക ,പുതിയ പുതിയ അറിവുകൾ നേടുക , ക്രിയേറ്റിവ് ആയി ചിന്ദിക്കുക. രാത്രി ഉറങ്ങുന്നതിനു മുൻപ് “ഇന്ന് ഞാൻ എന്ത് ചെയ്തു ” എന്ന് സ്വയം വിലയിരുത്തണം. ജീവിതത്തിൽ നടക്കുന്ന എല്ലാം പോസിറ്റീവ് ആയി കാണുക, പെരുമാറ്റത്തിലും സംസാരത്തിലും ഓരോ പ്രവര്ത്തിയിലും പോസിറ്റീവ് ആവുക ,എന്നാൽ ജീവിതത്തിൽ സന്തോഷവും വിജയവും നിങ്ങളെ തേടി എത്തും.
നമുക്ക് പ്രാർത്ഥിക്കാം ഈ നല്ല മനുഷ്യന്റെ വിജയത്തിന് വേണ്ടി. ഓരോ മലയാളിക്കും ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന മുഹുർത്തം ആയിരിക്കും അത് .ഇതുപോലെ നമ്മൾ അറിയാതെ പോകുന്ന നമ്മുക്ക് അഭിമാനിക്കാവുന്ന ഒട്ടനവധി പ്രതിഭകൾ നമുക്ക് ചുറ്റും ഉണ്ട്, അവരെ നമുക്ക് കൈ പിടിച്ചു ഉയർത്താം, പ്രോത്സാഹിപ്പിക്കാം, ഒരു നല്ല ഭാരതത്തിനായ്.
Post Your Comments