പൂഞ്ഞാര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന പിസി ജോര്‍ജ് എതിര്‍ സ്ഥാനാര്‍ത്ഥികളെ അസഭ്യം പറഞ്ഞ് സ്വകാര്യ ടി.വി ചാനലിന്റെ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനല്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജുകുട്ടി ആഗസ്തിയും ജോര്‍ജുമായാണ് ഇടഞ്ഞത്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ജോര്‍ജ് മുഷ്ടി ചുരുട്ടി ഭീഷണി മുഴക്കിയതായി പറയപ്പെടുന്നു. യുഡിഎഫ് അനുഭാവികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് സംരക്ഷണയുമായി മുമ്പോട്ട് വന്നതോടെ പരിപാടി ബഹിഷ്‌ക്കരിച്ച് പി.സി ജോര്‍ജ് ഇറങ്ങിപ്പോയി. മോശമായ പെരുമാറ്റമാണ് പിസി ജോര്‍ജ്ജില്‍ നിന്നും ഉണ്ടായതെന്നും ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കുത്തുന്ന നിലപാടാണെന്നും മറ്റ് സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു.
പി.സി ജോര്‍ജ് വികസന കാര്യങ്ങള്‍ പറയുന്നതിനിടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജുകുട്ടി ആഗസ്തി 30 വര്‍ഷമായി കാത്തിരിക്കുന്ന പൂഞ്ഞാര്‍ താലൂക്ക് പദ്ധതിക്ക് എന്തുപറ്റിയെന്ന് ചോദിച്ചു. ഇക്കാര്യം അവതാരകന്‍ ആവര്‍ത്തിച്ചപ്പോള്‍ കെ എം മാണിയാണ് തരാത്തത് എന്നായിരുന്നു മറുപടി. എങ്കില്‍ ഇടതുമുന്നണിയുടെ ഭാഗമായ എംഎല്‍എ ആയിരുന്നപ്പോള്‍ എന്താണ് നടപ്പാക്കാതിരുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ ചര്‍ച്ച വഴിമാറ്റി വിടാന്‍ പി.സി ജോര്‍ജ് ശ്രമിച്ചെന്നാണ് ആരോപണം.
Post Your Comments