പാലക്കാട് : തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് ആരും പറയാതിരിക്കാനാണ് വെള്ളാപ്പള്ളി നടേശന്‍ മാറി നില്‍ക്കുന്നതെന്ന് വി.എസ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ വിധി വരുംമുന്‍പ് നടേശന് പൂജപ്പുരയിലെക്കുള്ള വഴി തുറന്നുകിട്ടുമെന്നും മലമ്പുഴ മണ്ഡലത്തിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ അദ്ദേഹം പറഞ്ഞു. അമിത പലിശ ഈടാക്കി എസ്.എന്‍.ഡി.പി.യിലെ ലക്ഷക്കണക്കിന് സ്ത്രീകളെയും സഹോദരങ്ങളെയും കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടേശനെന്നും വി.എസ് ആരോപിച്ചു.കേരളത്തിന് നാണക്കേടുണ്ടാക്കുന്ന ഭരണത്തില്‍ നിന്ന് മോചനം കിട്ടാന്‍ എല്‍.ഡി.എഫ് നെ വിജയിപ്പിച്ചു തന്റെ ഭൂരിപക്ഷം വിജയിപ്പിക്കണം എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Post Your Comments