തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സര്‍ക്കാരിനെ കളിയാക്കിയതിന് പോലീസുകാരന് സസ്പന്‍ഷന്‍ അടിച്ചുകൊടുത്തയാളാണ് ഡി.ജി.പി ടി.പി സെന്‍കുമാര്‍. സര്‍ക്കുലര്‍ ഇറക്കി പോലീസുകാരുടെ അഭിപ്രായപ്രകടനത്തിന് അതിരു നിശ്ചയിച്ചതും വലിയ വിവാദമായിരുന്നു. എന്നാല്‍ ഡിജിപിയുടെ സര്‍ക്കുലറിന് പുല്ല് വില കൊടുത്ത് പോലീസുകാര്‍ രാഷ്ട്രീയ പ്രചാരണത്തിനിറങ്ങിയിരിക്കുന്നു എന്നതാണ് വാര്‍ത്ത.
ഞെട്ടണ്ട. സത്യമാണ്. തല്‌സഥാനത്തെ പോലീസുകാരുടെ ”യു ടേണ്‍” എന്ന വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷ നേതാവ് വി
എസ് അച്യുതാനന്ദനെയുമൊക്കെ കണക്കിന് പരിഹസിച്ചാണ് ഗ്രൂപ്പിലെ പല പോസ്റ്റുകളും. ആഭ്യന്തരമന്ത്രിക്കെതിരെയുള്ള പോസ്റ്ററുകളും മെസേജുകളും തങ്ങളുടെ രാഷ്ട്രീയ അനുഭാവത്തിനനുസരിച്ച് പോലീസുകാര്‍ പ്രചരിപ്പിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി വാദിച്ചും വലിയ ചര്‍ച്ചയാണ് ഗ്രൂപ്പില്‍ നടക്കുന്നത്.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സേറ്റഷനിലുള്ള കോണ്‍സ്റ്റബിളാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. ഉന്നത പോലീസുകാരുടെ ഡ്രൈവര്‍മാരും ഗാര്‍ഡും എസ്.ഐമാരും പോലീസ് അസോസിയേഷന്‍ നേതാക്കളുമൊക്കെ ഗ്രൂപ്പിലുണ്ട്. ഔദ്യോഗിക ഗ്രൂപ്പല്ലാത്തതിനാല്‍ ആരും പരാതി പറയാനുമില്ല. എന്നാല്‍ പ്രചാരണവും രാഷ്ട്രീയ നേതാക്കള്‍ക്കു നേരെയുള്ള പരിഹാസവും അതിരു വിട്ടതോടെ പോലീസുകാര്‍ക്കിടയില്‍തന്നെ എതിര്‍പ്പുണ്ടായി. എന്നിട്ടും ഗ്രൂപ്പില്‍ രാഷ്ട്രീയ ചര്‍ച്ചകളും വോട്ടഭ്യര്‍ത്ഥനയും തുടരുകയാണ്. മൂക്കിന് താഴെ നടക്കുന്ന സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ഡി.ജി.പി അറിഞ്ഞില്ലെന്നാണോ, അതോ അറിയാത്ത ഭാവം നടിക്കുന്നതോ
Post Your Comments