
തിരുവന്തപുരം: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കരിക്കകം സ്വദേശികളായ സുജിത്ത്, വിഷ്ണു, രാഹുൽ, നിതിൻ രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പേട്ട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നെല്ലിക്കുഴി അംഗൻവാടിക്ക് സമീപം ആണ് സംഭവം. വിജയകുമാറിന്റെ വീട്ടിൽ നിൽക്കുകയായിരുന്ന അനീഷിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. തടയാനെത്തിയ വിജയകുമാറിനെയും സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലാകുന്നത്.
സുജിത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments