ThrissurNattuvarthaKeralaNews

വീ​ട്ടി​ലു​ള്ള​വ​രെ ആ​ക്ര​മി​ച്ചു മോ​ഷ​ണം, നാലുപേർ അറസ്റ്റിൽ : പിടിയിലായത് തി​രു​ട്ടു ഗ്രാ​മ​ത്തി​ലെ അം​ഗ​ങ്ങ​ൾ

ക​മ്പം സ്വ​ദേ​ശി ഒ​റ്റ​ക്ക​ണ്ണ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ആ​ന​ന്ദ​ൻ (48), ഭാ​ഗ​റ ക​മ്പം സ്വ​ദേ​ശി ആ​ന്ദ​ര ആ​ന​ന്ദ​കു​മാ​ർ (35), ക​മ്പം സ്വ​ദേ​ശി മാ​രി (45) മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

തൃ​ശൂ​ർ: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ക്കു​ക​യും വീ​ട്ടി​ലു​ള്ള​വ​രെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന നാലം​ഗ സം​ഘം അറസ്റ്റിൽ. ക​മ്പം സ്വ​ദേ​ശി ഒ​റ്റ​ക്ക​ണ്ണ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ആ​ന​ന്ദ​ൻ (48), ഭാ​ഗ​റ ക​മ്പം സ്വ​ദേ​ശി ആ​ന്ദ​ര ആ​ന​ന്ദ​കു​മാ​ർ (35), ക​മ്പം സ്വ​ദേ​ശി മാ​രി (45) മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : വളർത്തുനായ കടിക്കാൻ ചെന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ അടിപിടി : ട്രാ​ൻ​സ്മാനും ഗ​ർ​ഭി​ണിയ്ക്കും പരിക്ക്

രാ​ത്രി കാ​ല​ങ്ങ​ളി​ൽ വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന് ഉ​റ​ങ്ങി കി​ട​ക്കു​ന്ന ആ​ളു​ക​ളു​ടെ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ക്കു​ന്ന ത​മി​ഴ്നാ​ട് തി​രു​ട്ടു ഗ്രാ​മ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ങ്ഗ്രേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി തീ​ര​പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ച് താമസിക്കുകയായിരുന്നു ഇവർ. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ക​ത്തി മൂ​ർ​ച്ച കൂ​ട്ടാ​നു​ള​ള ഉ​പ​ക​ര​ണ​വു​മാ​യും ക​ത്തി​ക​ൾ വി​ൽ​ക്കു​ന്ന​തി​നു​മാ​യും വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യും, രാ​ത്രി കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ൾ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button