KeralaNews

23 വർഷത്തെ സർവീസ് കഴിഞ്ഞു വിരമിച്ചു പോകുന്ന അധ്യാപികയ്ക്ക് SFI നൽകിയ സമ്മാനം

പാലക്കാട്:പാലക്കാട് വിക്ടോറിയ കോളെജിലെ പ്രിൻസിപ്പാൾ 23 വർഷത്തെ സേവനത്തിനു ശേഷം റിട്ടയേർഡ് ആയ ദിവസം SFI പ്രവർത്തകർ അദ്ധ്യാപകന് കുഴിമാടം കെട്ടി അപമാനിച്ച് യാത്ര അയച്ചു. മറ്റു കുട്ടികൾ കുഴിമാടം ഇടിച്ചു നിരത്തിയെങ്കിലും അപ്പോഴേക്കും സംഭവം വൻ വിവാദം ആയി.ഇന്നലെ റിട്ടയർ ചെയ്ത പ്രിൻസിപ്പാൾ ഡോക്ടർ എൻ. സരസു വിനാണ് ഇങ്ങനെ ഒരു യാത്രയയപ്പ് നൽകിയത്.വ്യാഴാഴ്ചയായിരുന്നു സരസു ഉൾപ്പെടെ 4 സ്റ്റാഫ് വിരമിച്ചത്.കോളേജിൽ നടന്ന മിക്ക സംഘർഷങ്ങൾക്കും നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തതാണ് ഇത്തരം ഒരു കാര്യം ചെയ്തത് എന്നാണ് വിവരം.അധ്യാപിക പോലീസിൽ പരാതി നല്കുകയും പോലീസ് സ്ഥലത്തെത്തി സംഭവം വിലയിരുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button