KeralaNews

കോണ്‍ഗ്രസിന്റെ സ്ഥാനാത്ഥിപ്പട്ടികയില്‍ തീരുമാനമായി : പ്രമുഖര്‍ മത്സരരംഗത്ത്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മത്സരിക്കുന്ന 82 സീറ്റുകളില്‍ തര്‍ക്കം നില നില്‍ക്കുന്ന 12 എണ്ണം ഒഴിച്ച് 70 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയിലാണ് തീരുമാനം ഉണ്ടായത്. എന്നാല്‍ നാളെ മാത്രമേ ഔദ്യോഗികമായി പുറത്തു വിടൂ. കൊച്ചി, തൃക്കാക്കര, കോന്നി, തൃപ്പൂണിത്തറ ,വടക്കാഞ്ചേരി, കൊല്ലം, ഇരിക്കൂര്‍ മണ്ഡലങ്ങളുടെ കാര്യത്തില്‍ സോണിയാ ഗാന്ധി തീരുമാനം എടുക്കും.

ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നു പറഞ്ഞ ടി.എന്‍ പ്രതാപന്‍ കയ്പ്പമംഗലത്ത് മത്സരിക്കും. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി.എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കുന്നില്ല. ആര്യാടന്റെ നിലമ്പൂര്‍ മണ്ഡലം മകന്‍ ആര്യാടന്‍ ഷൗക്കത്തിനു നല്‍കി. തേറമ്പില്‍ രാമകൃഷ്ണനും സീറ്റില്ല. അടൂര്‍ പ്രകാശ്, കെ.സി ജോസഫ്, കെ.ബാബു എന്നിവര്‍ ഒഴികെ മറ്റു മന്ത്രിമാരെല്ലാം സിറ്റിങ്ങ് സീറ്റുകളില്‍ ജനവിധി തേടും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ മൂന്നു മന്ത്രിമാരുടെ കാര്യം ഹൈക്കമാന്റ് തീരുമാനിക്കും. കെ.മുരളീധരന്‍ സിറ്റിങ്ങ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും. പത്മജ വേണുഗോപാലിന് തൃശൂര്‍ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button