Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

പാറ്റൂര്‍ ഭൂമി ആരോപണം:ലോകായുക്തയുടെ ഉത്തരവ് വ്യക്തമാക്കുന്നത്

പാറ്റൂർ ‍ഭൂമി കേസിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് ലോകായുക്ത.

സ്വകാര്യഭൂമിയിൽ നിന്ന് സ്വീവറേജ് പൈപ്പ് ലൈൻ മാറ്റിയിടാൻ നടപടിയെടുത്തതിന്റെ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ആരോപണങ്ങൾ സത്യത്തിനു നിരക്കാത്തതാണെന്നും അവ ഉന്നയിക്കപ്പെട്ടതു സ്വന്തം താൽപര്യം സംരക്ഷിക്കാനോ തികഞ്ഞ തെറ്റിദ്ധാരണകൊണ്ടോ ആണെന്നും ജസ്റ്റിസ് പയസ് സി.കുര്യാക്കോസും ജസ്റ്റിസ് കെ.പി. ബാലചന്ദ്രനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചു.

മുഖ്യമന്ത്രിക്കും മുൻ ചീഫ് സെക്രട്ടറിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നൽകിയ ഹർജി വിജിലൻസ് കോടതി 11നു പരിഗണിക്കാനിരിക്കെയാണു ലോകായുക്തയുടെ തീരുമാനം. കെട്ടിട നിർമാതാക്കൾക്ക് അവരുടെ ഭൂമിയിലൂടെ പോയിരുന്ന സ്വീവറേജ് പൈപ്പ് ലൈൻ, അവരുടെ ചെലവിൽത്തന്നെ ആമയിഴഞ്ചാൻ തോടിന്റെ കിഴക്കേ കരയിലൂടെ മാറ്റിസ്ഥാപിക്കാൻ അനുമതി നൽകുന്നതിനു വേണ്ടി ചില ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികളാണ് അഴിമതിയും സ്വജനപക്ഷപാതവുമായി വ്യാഖ്യാനിച്ചതെന്ന് ഉത്തരവി‍ൽ പറയുന്നു.സ്വീവറേജ് ലൈൻ പുറമ്പോക്കു ഭൂമിയിലൂടെയാണ് ഇട്ടിരിക്കുന്നതെന്നും ഈ ഭൂമി കെട്ടിടനിർമാതാക്കൾക്ക് നല്‍കാന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകളിച്ചു എന്നുമാണ് ആരോപണങ്ങൾ.

പൊതുആവശ്യങ്ങൾക്കു വേണ്ടി സർക്കാരിനു നിർബന്ധപൂർവവും വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരവും നൽകുന്ന ഭൂമി നിബന്ധന പാലിച്ചു സർക്കാരിന് ഏറ്റെടുക്കാൻ സാധിക്കും.എന്നാൽ, പാറ്റൂരിൽ സ്വീവറേജ് ലൈൻ പോകുന്ന ഭൂമി കെട്ടിടനിർമാതാക്കളുടെ കൈവശത്തിലുള്ളതാണ്. അവരുടെ അനുമതിയോടെയല്ല ഇതു സ്ഥാപിച്ചിരുന്നത്.അവർ ഭൂമി സർക്കാരിനു നൽകിയിട്ടുമില്ല. സ്വീവറേജ് ലൈൻ ഉണ്ട് എന്നതിന്റെ പേരിൽ മാത്രം പട്ടയമുള്ള ഭൂമി സർക്കാർ ഭൂമിയായി മാറില്ല.
വ്യക്തിയുടെ ഭൂമിയിലൂടെയുള്ള സ്വീവറേജ് ലൈൻ സ്ഥാപിച്ച്, ഭൂമി അവർക്ക് ഇഷ്ടമുള്ള രീതിയിൽ പ്രയോജനപ്പെടുത്താൻ അവസരം ഒരുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്.
സർക്കാരിനോ ജല അതോറിറ്റിക്കോ ഇക്കാര്യത്തിൽ ഒരു നഷ്ടവും സംഭവിച്ചില്ല എന്നിട്ടും,വിവാദ ആരോപണങ്ങൾ ഉന്നയിച്ചതു ദുരുദ്ദേശ്യത്തോടെയാണെന്നും ലോകായുക്ത നിരീക്ഷിച്ചു.ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നുള്ള വിധിയിൽ, 12.279 സെന്റ് പുറമ്പോക്കു ഭൂമി ഉടൻ തിരിച്ചു പിടിക്കണമെന്നും ലോകായുക്ത നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button