തീവ്രവാദത്തെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കി പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുകയും അതുവഴി കാശ്മീരിനു മേലുള്ള പാക് നിലപാട് ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ആണ് ഇന്ത്യ ചെയ്യുന്നതെന്ന തികച്ചും ഇന്ത്യാ വിരുദ്ധമായ ആരോപണവുമായി ഓള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ സയ്യെദ് അലി ഗീലാനി രംഗത്ത് വന്നു.
ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ യാചിച്ചുകൊണ്ട് നടക്കരുതെന്നും ഗീലാനി ഉപദേശിച്ചു. പകരം, രണ്ടു രാജ്യങ്ങള്‍ക്കു മിടയിലുള്ള യഥാര്‍ത്ഥ വിഷയം കാഷ്മീരാണെന്ന വ്യക്തമായ സന്ദേശം ഇന്ത്യക്ക് കൈമാറുകയും കാശ്മീര്‍ വിഷയം കാശ്മീരികളുടെ ഹിതത്തിനനുസരിച്ച് പരിഹരിച്ചില്ലെങ്കില്‍ ആ മേഖലയിലെ സമാധാനവും വികസനവും സാധ്യമാവില്ലെന്നുമുള്ള കാര്യം ഇന്ത്യയെ ബോധ്യപ്പെടുത്തുകയുമാണ് പാകിസ്ഥാന്‍ ചെയ്യേണ്ടതെന്നും ഗീലാനി ഉപദേശിച്ചു.
ന്യൂഡെല്‍ഹിയില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബസിതുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഗീലാനി ഈ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഗീലാനിയുടെ ഉപദേശം ശ്രവിച്ച ബസിത് യാതൊരു കാരണവശാലും കാശ്മീരിനു മേലുള്ള പാക് നിലപാട് മയപ്പെടുത്തില്ല എന്ന്‍ ഉറപ്പു കൊടുത്തു.
ഇന്ത്യ സ്വന്തം സൈനികബലം ഉപയോഗിച്ച് കാശ്മീരിനെ കയ്യടക്കി വച്ചിരിക്കുകയാണെന്നും, പാകിസ്ഥാന്‍ മാത്രമേ തങ്ങള്‍ക്കൊരു പിന്തുണ നല്‍കാന്‍ ഉള്ളൂ എന്നും ഗീലാനി അഭിപ്രായപ്പെട്ടു.
കാശ്മീര്‍ വിഷയം തെറ്റായ രീതിയിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന്‍ പറഞ്ഞ ഗീലാനി മാധ്യമങ്ങളേയും വിമര്‍ശിക്കാന്‍ മറന്നില്ല.
Post Your Comments