ന്യൂഡെല്‍ഹി: യെമനിലെ ഏഡനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായുള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി ഈസ്റ്ററിനോടടുത്ത ദിവസങ്ങളില്‍ ഫാദര്‍ ടോമിനെ ഐഎസ് ഭീകരര്‍ കുരിശില്‍ തറച്ചേക്കും എന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ക്രിസ്റ്റ്യന്‍ സമൂഹത്തിന്‍റെ ഇടയിലുണ്ടായ ഭീതി തിരിച്ചറിഞ്ഞിട്ടാണ് സുഷമ ഇത്തരമൊരു ആശ്വാസകരമായ പ്രസ്താവന ഇറക്കിയത്.
Fr Tom Uzhunnallil – an Indian national from Kerala was abducted by a terror group in Yemen. We r making all efforts to secure his release.
— Sushma Swaraj (@SushmaSwaraj) March 26, 2016
ഫാദര്‍ ടോം ഭാഗമായുള്ള സലേഷ്യന്‍സ് ഓഫ് ഡോണ്‍ ബോസ്കോ ഓര്‍ഡര്‍ സോഷ്യല്‍ മീഡിയയില്‍ വന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
മാര്‍ച്ച് 4-നാണ് ഏഡനിലുള്ള ഒരു വൃദ്ധസദനത്തില്‍ നിന്ന് തോക്ക്ധാരികളായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഫാദര്‍ ടോമിനെ തട്ടിക്കൊണ്ട് പോയത്. മിഷിനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള വൃദ്ധസദനത്തില്‍ നടന്ന ആക്രമണത്തില്‍ നാല് കന്യാസ്ത്രീകളുള്‍പ്പെടെ 16 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments