NewsInternational

മൂന്നു രാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കും സാക്ഷിയായി 19 വയസുകാരന്‍

പാരീസ്: മൂന്നു രാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കും സാക്ഷിയായി 19 വയസുകാരന്‍. യുഎസ് പൗരനായ മാസണ്‍ വെല്‍സാണ് ബോസ്റ്റണ്‍, പാരീസ് എന്നിവിടങ്ങളെ കൂടാതെ ഏറ്റവും ഒടുവില്‍ ബ്രസല്‍സിലുണ്ടായ സ്‌ഫോടനങ്ങള്‍ക്കും സാക്ഷിയായത്.

കഴിഞ്ഞ ദിവസം ബ്രസല്‍സിലെ സാവന്റം വിമാനത്താവളത്തില്‍ ഉണ്ടായ ആക്രമണത്തില്‍ മാസണ്‍ വെല്‍സിനു പരിക്കേറ്റിരുന്നു. ബ്രസല്‍സ് വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഏരിയിലുണ്ടായ സ്‌ഫോടനത്തിലാണ് വെല്‍സിന് പരിക്കേറ്റത്.തലയ്ക്കും ശരീരത്തിനും പരിക്കേറ്റ മാസണ്‍ വെല്‍സിന്റെ ശരീരത്തില്‍ വെടിയുണ്ട തറയ്ക്കുകയും ചെയ്തു. യുഎസിലെ ഉട്ടായില്‍നിന്നുള്ള മിഷനറിയാണ് വെല്‍സ്. 2013 ഏപ്രിലില്‍ ബോസ്റ്റണ്‍ സ്‌ഫോടന സമയത്തും കഴിഞ്ഞ വര്‍ഷം നവംബറില്‍ പാരീസ് ഭീകരാക്രമണം നടക്കുമ്പോഴും വെല്‍സ് സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ സമയങ്ങളില്‍ പരിക്കേറ്റിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button