മുംബൈ: ഇന്ത്യയുടെ ഉപനായകന്‍ വിരാട് കോഹ്ലി മറ്റൊരു ബഹുമതിക്ക് കൂടി അര്‍ഹനായിരിക്കുകയാണ്. സച്ചിന്‍ തെന്‍ഡുല്‍കര്‍ക്കും മഹേന്ദ്രസിങ് ധോനിക്കും ശേഷം പരസ്യ വരുമാനത്തില്‍ നൂറ് കോടി രൂപ ക്ലബിലെത്തുന്ന കായിര താരമെന്ന ബഹുമതിയാണ് കോഹ്ലിയെ തേടിയെത്തിയിരിക്കുന്നത്. 13 പരസ്യ ബ്രാന്‍ഡുകളാണ് നിലവില്‍ കോഹ്ലിയുടെ ക്രെഡിറ്റിലുളളത്.
ഇഎസ്പി പ്രോപ്പര്‍ട്ടീസ് സ്‌പോട്‌സ് പവറിന്റെ 2015ലെ റിപ്പോര്‍ട്ട് പ്രകാരം അഡിഡാസാണ് കോഹ്ലിക്ക് ഏറ്റവും വരുമാനം നല്‍കുന്ന പരസ്യ ബ്രാന്‍ഡ്. പ്രതിവര്‍ഷം 10 കോടി രൂപയാണ് കോഹ്ലിക്ക് അഡിഡാസ് നല്‍കുന്നത്. 2014ലാണ് കോഹ്ലിയുമായി അഡിഡാസ് കരാര്‍ ഒപ്പിട്ടത്. നേരത്തെ സച്ചിനായിരുന്നു ഇവരുടെ ബ്രാന്‍ഡ് അംമ്പാസിഡര്‍.
എംആര്‍എഫ് ആണ് കോഹ്ലിയുടെ രണ്ടാമത്തെ വലിയ പരസ്യ വരുമാന സ്രോതസ്സ്. പ്രതിവര്‍ഷം ആറരക്കോടി രൂപയാണ് എംആര്‍എഫ് കോഹ്ലിക്ക് നല്‍കുന്നത്. ഇത് കൂടാതെ ഓഡി, പെപ്‌സി, വിക്‌സ്, ബൂസ്റ്റ്, യുഎസ്എല്‍, ടിവിഎസ്, സ്മാഷ്, നിതീഷ് എസ്റ്റേറ്റ്, തിസ്സോട്ട്, ഹെര്‍ബാലിഫ്, കോള്‍ഗേറ്റ് എന്നിവരുടെയും ബ്രാന്‍ഡ് അംമ്പാസിഡറാണ് കോഹ്ലി.
വളരെ കുറഞ്ഞ പ്രായത്തിലാണ് കോഹ്ലി ഈ നേട്ടം കരസ്ഥമാക്കിയതെന്നും കോഹ്ലിക്കായി വിവാധ ബ്രാന്‍ഡുകള്‍ കാത്തിരിക്കുകയായണെന്നും ബിസിനസ്സ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments