ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പിലെ തുടര്‍ച്ചയായ പരാജയങ്ങളില്‍ ഉഴറുന്ന പാകിസ്താന്‍ ടീമിനെതിരെ പരിശീലകന്‍ വഖാര്‍ യൂനുസ് തന്നെ രംഗത്തെത്തി. ലോകകപ്പ് സെമിഫൈനല്‍ കളിക്കാന്‍ പാകിസ്താന് യോഗ്യതയില്ലെന്ന് വഖാര്‍ യൂനുസ് അഭിപ്രായപ്പെട്ടു. ന്യൂസിലന്റിനെതിരെയുള്ള നിര്‍ണായക മത്സരത്തിലെ പരാജയത്തിന് ശേഷമാണ് വഖാര്‍ ടീമിനെ തള്ളിപ്പറഞ്ഞത്.
യുവ താരങ്ങളെന്ന് പറയുന്നവര്‍ ന്യൂസിലന്റിനെതിരെ ടീമിനെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു. ഇവരാണ് ഇന്നിങ്‌സിന്റെ ഭൂരിഭാഗവും ബാറ്റ് ചെയ്തത്. എന്നാല്‍ ബൗണ്ടറികള്‍ നേടാനോ റണ്‍ റേറ്റ് ഉയര്‍ത്താനോ അവര്‍ക്ക് കഴിഞ്ഞില്ല’ വഖാര്‍ പറഞ്ഞു.
ബാറ്റസ്മാന്മാര്‍ ഒരേ തെറ്റ് തന്നെ വീണ്ടു വീണ്ടും ആവര്‍ത്തിക്കുകയാണെന്നും സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വഖാര്‍ വ്യക്തമാക്കി. ഇഷ്ട സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടുന്നില്ലെന്ന ചില താരങ്ങളുടെ പരാതി അനാവശ്യമാണെന്നും അതു സാഹചര്യത്തിലും ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ട ഫോര്‍മാറ്റാണ് ട്വന്റി-20 എന്നും വഖാര്‍ വ്യക്തമാക്കുന്നു.
Post Your Comments