ഇന്ത്യയില്‍ എല്ലാ മതസ്ഥര്‍ക്കും വിവാഹബ്യൂറോകളുണ്ട്. ജാതി തിരിച്ചുള്ള വിവാഹബ്യൂറോകള്‍ വേറേയും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ന്യൂ ജെനറേഷന്‍ യുവത്വം മുഖ്യമായും ഇത്തരം വിവാഹബ്യൂറോകളെ ആശ്രയിക്കുന്നു. ഇപ്പോളിതാ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായും ഒരു വിവാഹബ്യൂറോ വരുന്നു. ബെന്‍ഹര്‍ സാംസണ്‍ എന്ന വ്യക്തിയാണ് ഈ ആശയത്തിനു പിന്നില്‍.
വിദേശത്തുള്ള സ്വവര്‍ഗ്ഗ ദമ്പതികള്‍ക്കായി വാടകഗര്‍ഭം ധരിക്കല്‍ സേവനം നടത്തി പരിചയമുള്ളയാളാണ് ബെന്‍ഹര്‍ സാംസണ്‍.
സ്വവര്‍ഗ്ഗാനുരാഗികളായ നിരവധിപേര്‍ അനുയോജ്യരായ ഇന്ത്യന്‍ പങ്കാളികളെ തിരയുന്നു എന്ന് മനസ്സിലായ സാഹചര്യത്തിലാണ് ഇത്തരമൊരു ഉദ്യമത്തിന് താന്‍ രൂപം നല്‍കിയതെന്ന് ബെന്‍ഹര്‍ വെളിപ്പെടുത്തി. 200-ലധികം ഇത്തരം അന്വേഷണങ്ങള്‍ വന്നുകഴിഞ്ഞതായും 24-പേര്‍ ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്തതായും ബെന്‍ഹര്‍ പറയുന്നു. ഇവര്‍ക്കിണങ്ങുന്ന ജീവിതപങ്കാളികളെ തിരയുകയാണ് തങ്ങളെന്നും ബെന്‍ഹര്‍ അറിയിച്ചു.
പക്ഷേ, ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വന്‍തുകയാണ് ബെന്‍ഹര്‍ ഈടാക്കുന്നത്, മൂന്നു ലക്ഷം രൂപ! നല്ല പങ്കാളികളെ കണ്ടെത്താനായില്ലെങ്കില്‍ തുക മടക്കിനല്‍കും. യോജിച്ച പങ്കാളികളെ കണ്ടെത്തുക മാത്രമല്ല, പങ്കാളിയുടെ പൂര്‍വ്വകാല ചരിത്രം, ചുറ്റുപാടുകളില്‍ പോയുള്ള അന്വേഷണം, കൌണ്‍സലിംഗ് എന്നിവയും ബ്യൂറോയുടെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
Post Your Comments