തിരുവനന്തപുരം : പി.സി ജോര്‍ജ് ഇടതുമുന്നണിയുടെ ഭാഗമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സീറ്റ് നല്കുന്ന കാര്യം ഒരാള്‍ക്ക് മാത്രം തീരുമാനിക്കാന്‍ സാധിക്കുന്ന കാര്യമല്ലെന്നും മുന്നണി ഒരുമിച്ചെടുക്കേണ്ട തീരുമാനമാണെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇടതുമുന്നണിയെ പിന്തുണക്കുന്ന എല്ലാ ഘടകക്ഷികള്‍ക്കും സീറ്റ് നല്‍കാനാവില്ലെന്നും കോടിയേരി വ്യക്തമാക്കി. പി.സി ജോര്‍ജ് തന്നെയാണ് താന്‍ ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥിയായി പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കോടിയേരി ബാലകൃഷ്ണന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും അനുമതി ഉണ്ടെന്നും പി.സി ജോര്‍ജ്ജ് പ്രസ്താവിച്ചിരുന്നു.
Post Your Comments