കുവൈറ്റ്‌സിറ്റി : കുവൈറ്റില്‍ 201617 വര്‍ഷത്തിലേക്ക് 3.4 ബില്യന്‍ ദിനാറിന്റെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രാലയം. 201617 വര്‍ഷത്തിലേക്ക് മുപ്പതോളം പ്രോജക്ടുകളാണ് ഉള്ളത്. ഇവയ്ക്ക് ഏകദേശം 3.437 ബില്യന്‍ ദിനാര്‍ ചെലവ് വരും .
ആകെ വികസന പദ്ധതികള്‍ക്കായി മൊത്തം 7.773 ബില്യണ്‍ ദിനാര്‍ ചെലവ് വരുമെന്ന് പ്ലാനിംഗ് ആന്റ് ഡെവലപ്പ്‌മെന്റ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്‍ മെഹ്‌സീന്‍ അല്‍ ഏനസി പറഞ്ഞു. പൊതുമരാമത്ത് മന്ത്രാലയത്തിന് ആകെ 115 വികസന പദ്ദതികളാണുള്ളത്. ഇതില്‍ 30 എണ്ണം 201617 വര്‍ഷത്തില്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജാബര്‍ ക്രോസ് വേ , റീജണല്‍ ഹൈവെ , എയര്‍പോര്‍ട്ട് എക്‌സ്പാന്‍ഷന്‍ , പൊലീസ് ഹോസ്പിറ്റല്‍, മുബാറക് അല്‍ കബീര്‍ പോര്‍ട്ട് ,മെറ്റേര്‍ണിറ്റി ഹോസ്പിറ്റല്‍ എന്നീ ആറ് പദ്ധതികള്‍ അടുത്ത വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments