തിരുവനന്തപുരം : കേരളം വീണ്ടും സിക വൈറസ് ഭീതിയില്‍. സിക വൈറസ് രോഗ ബാധയില്‍ മുന്‍ കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. നേരത്തെ മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടു തന്നെയാണ് ഇപ്പോള്‍ നിര്‍ദേശം കര്‍ശനമാക്കിയതെന്നും ഇവര്‍ വ്യക്തമാക്കി.
സിക വൈറസ് സ്ഥിരീകരിച്ച 22 രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ആളുകളെയും അവിടെ നിന്ന് എത്തുന്നവരെയും രണ്ടാഴ്ച കാലത്തോളം നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം തടയാനുള്ള ഏതു സാഹചര്യത്തെ നേരിടാനും ആരോഗ്യ വകുപ്പിന് കീഴില്‍ ദ്രുതകര്‍മ സേനയെ സജ്ജ്മാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൂടുകൂടുകയും കൊതുകുകള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിരീക്ഷണ നടപടികള്‍ ശക്തമാക്കിയത്. ഇതേ സമയം സംസ്ഥാനത്തെ അഞ്ചു തുറമുഖങ്ങളിലും മൂന്നു രാജ്യാന്തര വിമാനത്താവളത്തിലും യാത്രക്കാരില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments