CricketSports

ഇ­ന്ത്യൻ ടീ­മി­ന്‌ സു­നിൽ ഗ­വാ­സ്‌­ക്കറു­ടെ ഉ­പ­ദേ­ശം

ഇ­ന്ത്യൻ ടീ­മി­ന്‌ ഉ­പ­ദേ­ശ­വു­മാ­യി മുൻ നാ­യ­കൻ സു­നിൽ ഗ­വാ­സ്‌­ക്കർ.എ­തി­രാ­ളി­കൾ­ക്ക്‌ അൽ­പ്പ­മെ­ങ്കി­ലും ബ­ഹു­മാ­നം നൽ­കാൻ പഠി­ക്ക­ണ­മെ­­ന്നാ­ണ് ധോ­നി­ക്കും കൂ­ട്ടർ­ക്കും ഗവാസ്ക്കര്‍ നൽ­കു­ന്ന ഉ­പ­ദേ­ശം.
ബാ­റ്റ്‌­സ്‌­മാൻ­മാ­രു­ടെ നി­രു­ത്ത­ര­വാ­ദ­പ­ര­മാ­യ സ­മീ­പ­ന­മാ­ണ്‌ ഇ­ന്ത്യൻ പ­രാ­ജ­യ­ത്തി­ന്‌ കാ­ര­ണം. പി­ച്ചി­നെ പ­ഴി­ക്കേ­ണ്ട യാ­തൊ­രു കാ­ര്യ­വു­മി­ല്ല.160 റൺ ല­ക്ഷ്യ­മി­ട്ടാ­ണ്‌ ഇ­റ­ങ്ങി­യ­തെ­ങ്കിൽ നേ­രി­ട്ട ആ­ദ്യ പ­ന്തിൽ ത­ന്നെ റൺ നേ­ടാ­നു­ള്ള നീ­ക്കം അ­നി­വാ­ര്യ­മാ­ണ്‌. ഓ­രോ ഡോ­ട്ട്‌ ബോ­ളും വ­ലി­യ ബാ­ധ്യ­ത­യാ­യി മാ­റു­ം.

അ­മി­ത ആ­ത്മ­വി­ശ്വാ­സ­മാ­ണ്‌ ഇന്ത്യ­യുടെ പരാജയത്തിന്റെ കാരണം, പി­ച്ചിന്റെ സ്വ­ഭാ­വ­മോ അ­ത്‌ ബൗ­ളർ ഏ­തു­രീ­തി­യി­ലാ­ണ്‌ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്ന­തെ­ന്നോ നോ­ക്കാ­തെ ഷോ­ട്ടു­കൾ­ക്ക്‌ മു­തിർ­ന്നാൽ ദു­ര­ന്ത­മാ­­ണ്‌ എ­പ്പോ­ഴും ഫ­ല­മു­ണ്ടാ­വു­ക. എ­ന്നാൽ കേ­വ­ലം ആ­റു റ­ണ്ണി­ന്‌ മു­ക­ളിൽ മാ­ത്ര­മു­ള്ള ഒ­രു റൺ റേ­റ്റിൽ റൺ­സ്‌ എ­ടു­ത്താൽ മ­തി­യെ­ന്നി­രി­ക്കെ ബൗ­ള­റെ പഠി­ച്ച്‌ ത­ന്ത്രം മെ­ന­യു­ന്ന രീ­തി­യാ­ണ്‌ പ­തി­വ്‌.ന്യൂ­സി­ലാൻ­ഡി­നെ­തി­രെ ഇ­ന്ത്യ­ക്ക്‌ സം­ഭ­വി­ച്ച­ത്‌ അ­താ­ണ്‌. ഗ­വാ­സ്‌­കർ കു­റ്റ­പ്പെ­ടു­ത്തി.
ട്വൻ­റി20 ലോ­ക­ക­പ്പി­ലെ പ്ര­ഥ­മ മ­ത്സ­ര­ത്തിൽ ന്യൂ­സി­ലാൻ­ഡി­നോ­ട്‌ ഇ­ന്ത്യ അ­ടി­യ­റ­വ്‌ പ­റ­ഞ്ഞി­നു ശേ­ഷ­മാ­യി­രു­ന്നു ഗ­വാ­സ്‌­ക­റു­ടെ പ്ര­തി­ക­ര­ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button