ചെന്നൈ: സേലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളിക്കൊലുസുകള്‍ പിടികൂടി. തെരഞ്ഞെടുപ്പിന് വേട്ടര്‍മാരെ സ്വാധീനിക്കാനായി നിര്‍മ്മിച്ചതാണ് വെള്ളിക്കൊലുസുകളെന്ന് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ പറഞ്ഞു. സേലത്തു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി, ട്രഷറര്‍ സ്റ്റാലിന് എന്നിവരുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത പായ്ക്കറ്റോടു കൂടിയ വെളളി കൊലുസുകളാണ് പിടിച്ചെടുത്തത്. ഡിഎംകെ പ്രാദേശിക നേതാവായ ഗോപാല കൃഷ്ണന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു 105 ജോടി കൊലുസുകള്‍ പിടിച്ചെടുത്തത്. കരുണാനിധിയുടെയും സ്റ്റാലിന്റെയും ഡിഎംകെയുടെ ചിഹ്നമായ ഉദയസൂര്യന്റെയും ചിത്രങ്ങള്‍ പതിച്ച പായ്ക്കറ്റുകള്‍ പിടികൂടിയവയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പണവും സമ്മാനങ്ങളും നല്കി വോട്ടു നേടാനുളള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് പ്രാദേശിക നേതാക്കളുടെ താവളങ്ങളിലേക്ക് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ വ്യാപിപ്പിച്ചത്.
Post Your Comments