തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. യൂണിവേഴ്‌സിറ്റി കോളജിന്റെ 150ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥി യൂണിയന്‍ വിളിച്ചു ചേര്‍ത്ത സ്വാഗതസംഘം യോഗത്തില്‍ പങ്കെടുക്കാത്തതിന് നെടുമങ്ങാട് സ്വദേശി നിഷാദിനെയാണ് മര്‍ദ്ദിച്ചത്.
സ്വാഗതം സംഘം യോഗത്തില്‍ പങ്കെടുക്കാമെന്ന് നേരത്തെ തന്നെ സമീപിച്ച യൂണിയന്‍ ഭാരവാഹികളോട് നിഷാദ് അറിയിച്ചിരുന്നെങ്കിലും പിന്നീട് പോകണ്ടേന്ന് തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ പോയ നിഷാദിനെ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പുറത്തേക്ക് വിളിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ബോധരഹിതനായ നിഷാദിനെ രണ്ട് സുഹൃത്തുക്കള്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.
Post Your Comments