വിജയ് മല്യ കേസിലെ ഇന്നുണ്ടായ വഴിത്തിരിവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് മല്യയോട് അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് സമന്‍സ് അയച്ചു. മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് കോടിക്കണക്കിന് രൂപ കടം കൊടുത്ത പൊതുമേഖലാ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും മല്യ അതിവിദഗ്ദമായി ലണ്ടനിലേക്ക് കടന്നു കഴിഞ്ഞിരുന്നു. മല്യ ഇപ്പോള്‍ ലണ്ടനിലെ തന്റെ ഗ്രാമവസതിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments