
ചെന്നൈ: പ്രശസ്ത സംവിധായകൻ ശങ്കറിന്റെ കോടികളുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. രജനികാന്ത് ഐശ്വര്യ റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010ൽ പുറത്തിറങ്ങിയ യന്തിരൻ എന്ന സിനിമ മോഷണം ആണെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് എസ്.ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുകൾ ഇഡി താത്ക്കാലികമായി കണ്ടുകെട്ടിയത്.
യന്തിരനിലൂടെ ശങ്കറിന് 11.5 കോടി രൂപ പ്രതിഫലമായി ലഭിച്ചതായി ഇഡി കണ്ടെത്തി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കാണ് പ്രതിഫലം ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം( പിഎംഎൽഎ) പ്രകാരമാണ് കണ്ടുകെട്ടിയത്. എഗ്മോർ മെട്രോപോളിൻ മജിസ്ട്രേറ്റ് കോടതിയിൽ ആരൂർ തമിഴ്നാടൻ എന്നയാൾ 2011ൽ നൽകിയ പരാതിയിലാണ് നടപടി.
ശങ്കറിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ എന്തിരന്റെ കഥ തൻറെ ജിഗുബ എന്ന കഥയുമായി സാമ്യമുള്ളതാണെന്നാണ് തമിഴ്നാടൻ ആരോപിച്ചത്. തമിഴ്നാടന്റെ ജിഗുബ എന്ന കഥയ്ക്ക് എന്തിരന്റെ കഥയുമായി സാമ്യം ഉള്ളതായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു. 1957ലെ പകർപ്പവകാശ നിയമവും നിയമവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകളും ശങ്കറിന്റെ മേൽ ചുമത്തിയാണ് നടപടി.
Post Your Comments