ന്യൂഡല്‍ഹി : പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. തൃണമൂല്‍ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഇടതുപാര്‍ട്ടി നേതാക്കളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
.
മൂര്‍ഷിദാബാദില്‍ ബോംബു നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട രണ്ടു പേര്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് വ്യാപകമായി ബോംബ് നിര്‍മ്മാണം നടത്തുന്നതെന്നും ഇടതുനേതാക്കള്‍ ആരോപിച്ചു. വോട്ടര്‍മാരെ പരോക്ഷമായി ഭീഷണിപ്പെടുത്തുന്ന മമതാ ബാനര്‍ജിയുടെ വിവാദ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ കേന്ദ്ര സേന ഉണ്ടാകില്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നാണ് മമത ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
Post Your Comments