Latest NewsNewsIndia

മകന് പിന്നാലെ അച്ഛനും ബി.ജെ.പിയിലേക്ക് ; കോൺഗ്രസിൽ നിന്നും തൃണമൂലിലേയ്ക്ക് പോയ ശിശിര്‍ അധികാരി ബി.ജെ.പിയില്‍

മമത ബാനര്‍ജിയുടെ എതിരാളിയായി നന്ദിഗ്രാമില്‍ മത്സരിക്കുന്നത് ​ സുവേന്ദു അധികാരിയാണ്.

കൊല്‍ക്കത്ത: മമത സർക്കാരിനെ ഞെട്ടിച്ചു തൃണമൂൽ നേതാവ് സുവേന്ദു അധികാരി ബിജെപിയിൽ എത്തിയിരുന്നു. ഇപ്പോഴിതാ സുവേന്ദുവിന്റെ പിതാവും തൃണമൂല്‍ നേതാവുമായ ശിശിര്‍ അധികാരി ബി.ജെ.പിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുമായി ശിശിര്‍ അധികാരി വേദി പങ്കിട്ടു. എഗ്രയിലെ റാലിയില്‍ അദ്ദേഹം അഭി​സ​ംബോധന ചെയ്​ത്​ സംസാരിച്ചു.

ദീര്‍ഘകാലം കോണ്‍ഗ്രസ്​ നേതാവായിരുന്ന ശിശിര്‍ അധികാരി പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തുകയായിരുന്നു. ഇപ്പോള്‍ തൃണമൂല്‍ വിട്ട്​ ബി.ജെ.പിയിൽ ചേർന്നു.

ബംഗാളില്‍ മുഖ്യ​മന്ത്രി മമത ബാനര്‍ജിയുടെ എതിരാളിയായി നന്ദിഗ്രാമില്‍ മത്സരിക്കുന്നത് ​ സുവേന്ദു അധികാരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button