കൊല്‍ക്കത്ത: സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന ‘സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ്’ പദ്ധതി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.10 വര്‍ഷമായി ബംഗാളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെല്ലാം ക്രെഡിറ്റ് കാര്‍ഡിന് അര്‍ഹരായിരിക്കുമെന്നും രാജ്യത്തോ വിദേശത്തോ ഉന്നത വിദ്യാഭ്യാസത്തിനായി വായ്പയെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാമെന്നും മമത വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്ന വായ്പയ്ക്ക് ഈട് നല്‍കേണ്ടതില്ലെന്നും അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ പഠന ആവശ്യങ്ങള്‍ക്കായി വായ്പ ലഭിക്കുമെന്നും മമത ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 15 വര്‍ഷമാണ് 10 ലക്ഷം രൂപയുടെ തിരിച്ചടവ് കാലാവധി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതി.
Post Your Comments