കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബംഗാളില്‍ തൃണമൂലിനായി പ്രചാരണത്തിനിറങ്ങി
ബോളിവുഡ് താരവും സമാജ്വാദി പാര്‍ട്ടി എം.പിയുമായ ജയ ബച്ചൻ . ഞായറാഴ്ച രാത്രിയോടെ കൊല്‍ക്കത്തയിലെത്തിയ താരം ടോളിഗഞ്ച് എം.എല്‍.എയും സ്ഥാനാര്‍ഥിയുമായ അരൂപ് ബിശ്വാസിന് വേണ്ടി വോട്ടര്‍ഭ്യര്‍ഥിക്കും. കേന്ദ്രമന്ത്രി ബബുല്‍ സുപ്രിയോയാണ് അരൂപിന്‍റെ എതിരാളി. ബംഗാളിന് വേണ്ടത് ബംഗാളിന്‍റെ മകള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തൃണമൂലിന് വേണ്ടിയുള്ള പ്രചാരണം. ബംഗാളിലെ ജബല്‍പുര്‍ സ്വദേശിയാണ് ജയ ബച്ചന്‍.
Read Also: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; വീണ്ടും ലോക്ക്ഡൗണ്‍?
എന്നാൽ കൊല്‍ക്കത്തയിലെ സിനിമ നഗരമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് ടോളിഗഞ്ച്. നിരവധി സിനിമ സ്റ്റുഡിയോകളുള്ളതിനാലാണ് അങ്ങനെയൊരു പേര്. അതിനാല്‍ തന്നെ താരത്തിളക്കം പ്രചാരണത്തിന് കൊഴുപ്പേകുമെന്നാണ് ഇരുപാര്‍ട്ടികളുടെയും വിശ്വാസം. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ബംഗാളില്‍ തൃണമൂലിന് പിന്തുണ അറിയിച്ചിരുന്നു. ഇതാണ് ജയ ബച്ചനെ തൃണമൂലിനായി പ്രചാരണത്തിനിറക്കാന്‍ കാരണം. അഖിലേഷ് യാദവിനൊപ്പം ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും മമതക്ക് പിന്തുണയുമായെത്തി. ബി.ജെ.പിക്കെതിരെ പോരാടാന്‍ മമത ദീദിയെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ചുമതലയെന്നായിരുന്നു പ്രതികരണം.
Post Your Comments