IndiaNews

വിജയ്മല്യയെച്ചൊല്ലി രാഹുല്‍ഗാന്ധിയും അരുണ്‍ ജയ്റ്റ്ലിയും തമ്മില്‍ വാദപ്രതിവാദം

നികുതി വെട്ടിപ്പുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പൊതുമാപ്പിന്‍റെ ഭാഗമായിട്ടാണ് മല്യയുടെ രക്ഷപെടല്‍ എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മല്യയ്ക്ക് വായ്പകള്‍ അനുവദിച്ചത് യുപിഎ സര്‍ക്കാരിന്‍റെ കാലത്താണെന്ന കാര്യം മറക്കരുതെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യത്തില്‍പെട്ട ലളിത് മോഡിയെ രാജ്യം വിടാന്‍ സഹായിച്ചതും കോണ്‍ഗ്രസ് ആണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

മല്യ രക്ഷപെടാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ സര്‍ക്കാരും പങ്കാളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ആരോപിച്ചു.സര്‍ക്കാരിന് മല്യ വിശുദ്ധനല്ലെന്നും മല്യ കൊടുക്കാനുളള തുകയില്‍ ഒരു പൈസ പോലും എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും പ്രതികരിച്ചു. മല്യയ്‌ക്കെതിരേ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 17 ബാങ്കുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്. മല്യ ലണ്ടനില്‍ ഉണ്ടെന്നാണ് വിവരം. ഇന്നലെ ബാങ്കുകള്‍ നല്‍കിയ കേസ് പരിഗണിക്കവേ മല്യയ്ക്ക് നോട്ടീസ് അയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.പാര്‍ലമെന്‍റിന് അകത്തും പുറത്തും ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button