ന്യൂഡല്‍ഹി: ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം കാരണം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂര്‍ വൈകി. സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി എന്നിവരും വിമാനത്തിലുണ്ടായിരുന്നു.
വൈകിട്ട് അഞ്ചേ നാല്‍പ്പത്തഞ്ചിനായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുറപ്പെടുന്നതിന് മുമ്പ് ഒരു സീനിയര്‍ ജീവനക്കാരനും ജൂനിയര്‍ ജീവനക്കാരനും തമ്മില്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം നീണ്ടതോടെ വിമാനത്തിന്റെ പുറപ്പെടലും അനിശ്ചിതാവസ്ഥയിലായി. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയും പുതിയ രണ്ട് ജീവനക്കാരെ കൊണ്ടുവരികയും ചെയ്തതിന് ശേഷമാണ് വിമാനം പുറപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് വിമാന ജീവനക്കാരായ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ സി.എം.ഡി അശ്വിനി ലൊഹാനി അറിയിച്ചു.
Post Your Comments