ന്യൂഡല്‍ഹി : പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയേര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍വലിച്ചത് തന്‍റെസമ്മര്‍ദ്ദം കൊണ്ടാണെന്ന രാഹുലിന്‍റെഅവകാശവാദത്തോട് പ്രതികരിക്കവേ പാര്‍ലമെന്‍റ് തടസപ്പെടുത്തുന്നത് ഒഴിവാക്കി അതിന്‍റെക്രെഡിറ്റും കൂടി രാഹുല്‍ ഏറ്റെടുക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പി എഫ് നിക്ഷേപത്തിന്‍റെമാത്രമല്ല എല്ലാ ബില്ലുകളും പസാക്കേണ്ടത് രാജ്യത്തിന് വേണ്ടിയാണ് ബിജെപിക്ക് വേണ്ടിയല്ല.
ചരക്കുസേവന നികുതി ബില്‍ പാസാക്കി അതിന്‍റെ ക്രെഡിറ്റും രാഹുല്‍ ഏറ്റെടുക്കണമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പിഎഫ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോള്‍ അറുപത് ശതമാനം തുകയ്ക്ക് നികുതിയേര്‍പ്പെടുത്താനുളള നിര്‍ദ്ദേശമാണ് ജെയ്റ്റ്‌ലി ഇന്നലെ പിന്‍വലിച്ചത്. പാര്‍ലമെന്റില്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തന്‍റെ സമ്മര്‍ദ്ദം ഫലം കണ്ടുവെന്ന അവകാശവാദവുമായി രാഹുല്‍ രംഗത്തെത്തിയത്.
വെങ്കയ്യ നായിഡുവും രാഹുലിന് എതിരായി രംഗത്ത് എത്തി. പ്രധാനപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്റില്‍ തടസപ്പെടുത്തുക വഴി രാഹുല്‍ രാജ്യത്തെ പാവങ്ങളെയാണ് ദ്രോഹിക്കുന്നതെന്ന് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. പാവങ്ങള്‍ക്ക് കോണ്‍ഗ്രസ് ഇതുവരെ വായ കൊണ്ടുള്ള സേവനം മാത്രമാണ് നല്‍കിയിട്ടുളളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Post Your Comments