ന്യൂഡല്‍ഹി: ഇ.പി.എഫ് ടാക്സ് പിന്‍വലിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതാരെന്നതിനുള്ള തര്‍ക്കം മുറുകുന്നു. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയാണ് ഇപ്പോള്‍ നികുതി പിന്‍വലിക്കലിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.
ഫേസ്ബുക്കിലാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. തന്റെ പരിശ്രമഫലമായാണ് സര്‍ക്കാര്‍ ഇ.പി.എഫ് നികുതി പിന്‍വലിച്ചതെന്ന് അദ്ദേഹം കുറിച്ചു. നഷ്ടപ്പെടുമെന്ന് കരുതിയ അവരുടെ സമ്പാദ്യം ഇനി അവരുടെ നല്ല ഭാവിക്കുവേണ്ടി സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്റേതായ സ്ഥാനത്ത് നിന്നുകൊണ്ട് നല്ല രീതിയില്‍ പോരാട്ടം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ രാഹുല്‍ ഗാന്ധിയും ഇ.പി.എഫ് നികുതി പിന്‍വലിച്ചത് തന്റെ ശ്രമം കൊണ്ടാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
Post Your Comments