CricketNewsSports

വീരേന്ദ്ര സെവാഗ് വിവേകമില്ലാത്തവനെന്ന് അക്തര്‍

ദില്ലി: വീരേന്ദ്ര സേവാഗ് വിവേകമില്ലാത്തവനാണെന്ന് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയബ് അക്തര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അക്തര്‍ സെവാഗിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സേവാഗിനെപ്പോലുള്ള ഒരു മികച്ച താരത്തില്‍നിന്ന് വന്നത് വെറും വിവരംകെട്ട പ്രസ്താവനയായിപ്പോയി എന്നാണ് അക്തര്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. എന്നാല്‍ സംഭവം വിവാദമാകുമെന്ന് കണ്ട് മിനിറ്റുകള്‍ക്കം അക്തര്‍ ട്വീറ്റ് പിന്‍വലിച്ചു.

ഇന്ത്യയില്‍ കച്ചവട താല്‍പര്യങ്ങളുള്ളതുകൊണ്ടാണ് അക്തര്‍ കമന്ററിക്കിടെ ഇന്ത്യയെ പുകഴ്ത്തി സംസാരിക്കുന്നതെന്ന് സെവാഗ് നേരത്തെ പറഞ്ഞിരുന്നു. സമീപകാലത്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സിനുവേണ്ടിയുള്ള അക്തറിന്റെ കമന്ററി ശ്രദ്ധിച്ചാല്‍ അക്കാര്യം മനസിലാകുമെന്നും സെവാഗ് പറഞ്ഞു.
കളിക്കുന്ന കാലത്ത് ഗ്രൗണ്ടില്‍ യാതൊരു സ്‌നേഹവും കാണിക്കാത്ത കളിക്കാരനാണ് അക്തര്‍. പക്ഷെ പണത്തിന് പലതും ചെയ്യാന്‍ കഴിയുമല്ലോ എന്നും സെവാഗ് പറഞ്ഞു. കരിയറിനിടയിലോ ജിവിതത്തിലോ ഇന്ത്യയെ ഒരിക്കല്‍ പോലും പുകഴ്ത്താത്ത അക്തര്‍ ഇപ്പോള്‍ ഇന്ത്യയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്. അതിനയാള്‍ക്ക് നല്ല പണം കിട്ടുന്നുമുണ്ട്.

ഇന്ത്യയില്‍ ഒരു ലക്ഷം രൂപ പ്രതിഫലം ലഭിച്ചാല്‍ പാക്കിസ്ഥാനിലെത്തുമ്പോള്‍ അതിന് രണ്ട് ലക്ഷത്തിന്റെ മൂല്യമുണ്ട്. അക്തര്‍ മാത്രമല്ല പാക്കിസ്ഥാന്‍ ടെലിവിഷന്‍ ചാനലുകളില്‍ കമന്റേറ്റര്‍മാരായി ജോലി ചെയ്യുന്ന മുഹമ്മദ് യൂസഫും സഖ്‌ലയ്ന്‍ മുഷ്താഖും റാണയുമെല്ലാം ഇന്ത്യയെപ്പറ്റി പറയുന്നത് അവര്‍ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണെന്നും സെവാഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button