ബീജിംഗ്: ഒരുമാസമായി അടഞ്ഞുകിടന്ന ലിഫ്റ്റിനുള്ളില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ചൈനയിലെ ഷിയാങ് പ്രവിശ്യയിലാണ് സംഭവം. ഒരു മാസം മുമ്പ് അറ്റകുറ്റപ്പണിയ്ക്കായി ലിഫ്റ്റ് അടയ്ക്കുമ്പോള്‍ ഉള്ളില്‍ ആരെങ്കിലുമുണ്ടോ എന്ന് നോക്കാന്‍ മറന്നതാണ് അപകടത്തിന് കാരണമായത്.
ഒരു മാസം മുമ്പാണ് ലിഫ്റ്റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. കഴിഞ്ഞദിവസം അറ്റകുറ്റപ്പണിയ്ക്കായി രണ്ട് ജീവനക്കാര്‍ ലിഫ്റ്റ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണമടഞ്ഞ യുവതിക്ക് മറ്റ് ബന്ധുക്കളാരുമില്ലെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ട് തന്നെ യുവതിയെ കാണാതായ വിവരം ആരും അറിഞ്ഞിരുന്നില്ല.
കണ്ടെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോലീസ് അന്വേഷണമാരംഭിച്ചു.
Post Your Comments