മുംബൈ: കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ആറു പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ബഹുനില കെട്ടിടത്തിലെ ലിഫ്റ്റാണ് തകർന്നത്. നിർമ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.
Read Also: നിങ്ങൾക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടോ? എങ്കിൽ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയിരിക്കണം
അടുത്തിടെ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ റൂഫിൽ വാട്ടർപ്രൂഫിംഗ് ജോലികൾക്കായി നിയോഗിച്ച തൊഴിലാളികളാണ് മരണപ്പെട്ടത്. രണ്ടു തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read Also: ‘സ്വാഭിമാനമുള്ള ഹിന്ദുവാണ് ഞാൻ’: ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നിര്‍വഹിച്ച് ഋഷി സുനകും ഭാര്യയും
Post Your Comments