Latest NewsIndiaNews

യുപിയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നു: 4 മരണം, അഞ്ച് പേർക്ക് ഗുരുതര പരിക്ക് 

ഉത്തർ പ്രദേശ്: യുപിയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നാല് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്രേറ്റർ നോയിഡയിലെ അമ്രപാലിയിലാണ് സംഭവം. അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

അമ്രപാലി ഡ്രീം വാലി പ്രോജക്ട് എന്ന പേരിൽ അമ്രപാലി ഗ്രൂപ്പ് നിർമ്മിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. നിർമാണ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന സർവീസ് ലിഫ്റ്റ് 14-ാം നിലയുടെ ഉയരത്തിൽ നിന്ന് വീഴുകയായിരുന്നു. മരിച്ചവരെല്ലാം തൊഴിലാളികളാണ്.

പരിക്കേറ്റവർ സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. അപകട കാരണം അറിവായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button