NewsIndia

പി ചിദംബരത്തെക്കുറിച്ച് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് പ്രധാനമന്ത്രിക്ക് സുബ്രമണ്യന്‍ സ്വാമിയുടെ കത്ത്!

മുന്‍ധനമന്ത്രി പി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ സഹായത്തോടെ വിദേശരാജ്യങ്ങളില്‍ ഷെല്‍ കമ്പനികള്‍ മുഖാന്തിരവും, വന്‍ കള്ളപ്പണ നിക്ഷേപത്തിലൂടെയും പടുത്തുയര്‍ത്തിയ വന്‍ അനധികൃത ബിസിനസ്സ് സാമ്രാജ്യത്തിന്‍റെ വിവരങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഡോക്ട്ടര്‍ സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

പി ചിദംബരത്തിന്‍റെ കുടുംബം ഏകദേശം 35,000 കോടി രൂപയുടെ കള്ളപ്പണം സ്വരുക്കൂട്ടിയിട്ടുണ്ടെന്നാണ് താന്‍ അനുമാനിക്കുന്നതെന്ന് സ്വാമി അഭിപ്രായപ്പെട്ടു. ചിദംബരത്തിന്‍റെ അടുത്ത ബന്ധുവും മുന്‍ ബിസിസിഐ പ്രസിഡന്‍റുമായ എ സി മുത്തയ്യ എ.ഇ. സര്‍വ്വീസസ് വഴി ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ബോഫോഴ്സ് അഴിമതിയിലെ ഒട്ടാവിയോ ക്വത്റോച്ചിക്കു വേണ്ടി കള്ളപ്പണം കടത്തിയിട്ടുണ്ടെന്നും സ്വാമി ആരോപിച്ചു.

പി ചിദംബരമോ, അദ്ദേഹം ധനമന്ത്രിയായിരുന്ന കാലത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിലും സിബിഐ-ലും ജോലിയിലുണ്ടായിരുന്ന, ഇപ്പോഴും അവിടെത്തന്നെ തുടരുന്ന ഉദ്യോഗസ്ഥരോ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ അതിന്‍റെ അന്തിമഘട്ടത്തില്‍ എത്തുന്നത് വരെ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കാനും കൂടിയാണ് താനീ കത്തെഴുതുന്നതെന്ന്‍ സ്വാമി സൂചിപ്പിച്ചു.

പി ചിദംബരത്തിന്‍റെ ആശ്രിതന്മാരായിരുന്ന സിബിഐ ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലം, എജന്‍സിയിലെ ഒരു വിഭാഗത്തിന് ഈ കേസ് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ താല്പര്യമില്ലായ്മ ഉണ്ടെന്നും സ്വാമി കത്തില്‍ പറയുന്നു.

ചിദംബരത്താല്‍ ഒരു കാരണവശാലും സ്വാധീനിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരുദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസമിതി രൂപീകരിച്ച് എയര്‍സെല്‍-മാക്സിസ് അഴിമതിയില്‍ ഒരു തീരുമാനം ആകുന്നതുവരെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെന്നും സ്വാമി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button