ബംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാച്ച് മോഷണമുതലാണെന്ന ആരോപണവുമായി ജെ.ഡി.എസ്. അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി. സുധാകര്‍ റെഡ്ഡി എന്ന വ്യവസായിയുടെ മോഷണം പോയ വാച്ചാണ് മുഖ്യമന്ത്രിയുടെ കയ്യിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആരോപണം സിദ്ധരാമയ്യ നിഷേധിച്ചു.
വജ്ര വാച്ചും സ്വര്‍ണ്ണാഭരണങ്ങളും മോഷണംപോയെന്ന് കാണിച്ച് സുധാകര്‍ റെഡ്ഡി ബംഗളൂരു കബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ വാച്ചിന്റെ ദൃശ്യങ്ങള്‍ താന്‍ പുറത്തുവിട്ട ദിവസം സുധാകര്‍ റെഡ്ഡി ഇക്കാര്യം തന്നോട് പറഞ്ഞതായാണ് കുമാരസ്വാമി വെളിപ്പെടുത്തിയത്. അതിനാല്‍ വാച്ചെങ്ങനെ മുഖ്യമന്ത്രിയുടെ കയ്യിലെത്തി എന്നറിയാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാണ് കുമാരസ്വാമിയുടെ ആവശ്യം.
എന്നാല്‍ ഇതിനോട് സുധാകര്‍ റെഡ്ഡി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Post Your Comments