ന്യൂഡല്‍ഹി : കര്‍ണ്ണാടകയില്‍ പൊതു അദാലത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറിയ സിദ്ധരാമയ്യയുടെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. സിദ്ധരാമ്മയ ആ സ്ത്രീയെ ചൂഷണെ ചെയ്യുകയായിരുന്നെന്നും അതൊരു കുറ്റകൃത്യമാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.
ഒരു കുടുംബത്തിലെ സത്രീകളെ ബഹുമാനിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. സിദ്ധരാമയ്യ ചെയ്ത കുറ്രകൃത്യത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
മകന്‍ യതീന്ദ്രയുടെ മണ്ഡലമായ വരുണയില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കിടെയായിരുന്നു പരാതി പറയാനെത്തിയ സ്ത്രീയോട് സിദ്ധരാമയ്യ മോശമായി പെരുമാറിയത്. പൊതു അദാലത്തില്‍ തന്റെ മകന്‍ യതീന്ദ്രയ്‌ക്കെതിരെ സ്ത്രീ പരസ്യമായി അക്ഷേപമുന്നയിച്ചതാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചത്. യതീന്ദ്ര മണ്ഡലത്തില്‍ ഒരിക്കലും ഉണ്ടാകാറില്ലെന്നും മണ്ഡലത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കാര്യക്ഷമമല്ലെന്നുമായിരുന്നു യുവതിയുടെ പരാതി. ഇതു കേട്ടപ്പാടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ സിദ്ധരാമയ്യ യുവതിയുടെ കൈയ്യില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതു പിന്നീട് വന്‍ വാക്കുതര്‍ക്കത്തിലേക്ക് നീങ്ങി.
Post Your Comments