ബംഗളൂരു : പൊതു അദാലത്തില്‍ പരാതി പറയാനെത്തിയ സ്ത്രീയോട് കയര്‍ത്തു സംസാരിച്ചതിന് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമ്മയ്യക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി വനിതാ കമ്മീഷന്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ വനിതാ കമ്മീഷന്‍ കര്‍ണാടക ഡിജിപിക്ക് നിര്‍ദേശം നല്‍കി.
ഒരു കുടുംബത്തിലെ സ്ത്രീകളെ മാത്രമേ കോണ്ഗ്രസ് ബഹുമാനിക്കാന്‍ പാടിച്ചിട്ടുള്ളൂ. തന്ദൂരി കേസിന് ശേഷവും കോണ്‍ഗ്രസിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നായിരുന്നു വിഷയത്തില്‍ ബിജെപിയുടെ പ്രതികരണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊതു രംഗത്തുള്ളവര്‍ പെരുമാറ്റത്തില്‍ ശ്രദ്ധ പാലിക്കണമെന്നും എതിര്‍ ലിംഗത്തിലുള്ള സഹ പ്രവര്‍ത്തകരോട് പെരുമാറുമ്പോള്‍ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തണമെന്നും എഐസിസി അറിയിച്ചു.
മകന്‍ യതീന്ദ്രയുടെ മണ്ഡലമായ വരുണയില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കിടെയായിരുന്നു പരാതി പറയാനെത്തിയ സ്ത്രീയോട് സിദ്ധരാമയ്യ മോശമായി പെരുമാറിയത്. പൊതു അദാലത്തില്‍ തന്റെ മകന്‍ യതീന്ദ്രയ്‌ക്കെതിരെ സ്ത്രീ പരസ്യമായി അക്ഷേപമുന്നയിച്ചതാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചത്. യതീന്ദ്ര മണ്ഡലത്തില്‍ ഒരിക്കലും ഉണ്ടാകാറില്ലെന്നും മണ്ഡലത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കാര്യക്ഷമമല്ലെന്നുമായിരുന്നു യുവതിയുടെ പരാതി. ഇതു കേട്ടപ്പാടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ സിദ്ധരാമയ്യ യുവതിയുടെ കൈയ്യില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതു പിന്നീട് വന്‍ വാക്കുതര്‍ക്കത്തിലേക്ക് നീങ്ങി.
Post Your Comments