India

മാനഭംഗപ്പെടുത്തിയ ശേഷം പതിമൂന്നുകാരിയെ ജീവനോടെ ചുട്ടുകൊന്നു

ലുധിയാന: മാനഭംഗപ്പെടുത്തിയ ശേഷം പതിമൂന്നുകാരിയെ ജീവനോടെ ചുട്ടുകൊന്നു.പഞ്ചാബിലെ ഷേര്‍പൂരില്‍ കഴിഞ്ഞ ദിവസം രാത്രി അയല്‍വാസിയാണ് ചുട്ടുകൊന്നത്.

മാനഭംഗ വിവരം വീട്ടുകാരെ അറിയിക്കുമെന്നു പെണ്‍കുട്ടി പറഞ്ഞതോടെ അയല്‍വാസി മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയ ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button