Kerala

ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് ആവശ്യങ്ങളോട് സഹകരിക്കണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളുടെ അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനു ചില കേന്ദ്രങ്ങള്‍ തടസ്സം നില്‍ക്കുന്നുണ്ടെന്നും ബോര്‍ഡുകള്‍ക്ക് നേരെ നടത്തുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ മറ്റ് ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെ ഏകോപന സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആന, വെടിക്കെട്ട്, മൈക്ക്, എന്നിവയുടെ ഉപയോഗത്തിന്റെ പേരില്‍ വിവിധ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ്സെടുക്കുന്നത് നിര്‍ത്തലാക്കണം. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അവ സംരക്ഷിക്കുന്നതിനും ബോര്‍ഡുകളുടെ തീരുമാനം ഏകോപിപ്പിക്കുന്നതിനും വേണ്ടി യോഗം വിളിച്ചു ചേര്‍ത്തത്. ഇതിനിടെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് തന്ത്രിമാര്‍ അറിയിച്ചു. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന മൂര്‍ത്തിയുടെ ഭാവത്തിനനുസരിച്ചാണ് അവിടെ നടത്തേണ്ട ആചാരാനുഷ്ഠാനങ്ങള്‍ നിശ്ചയിക്കുന്നത്. ഇത് പ്രതിഷ്ഠയ്ക്ക് ശേഷമാണ് തീരുമാനിക്കുന്നത്. നിശ്ചയിച്ച അനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തിയാല്‍ വിശ്വാസങ്ങളെ മുഴുവന്‍ മാറ്റേണ്ടതായിവരും.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പാരാമര്‍ശത്തെതുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ തന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button